Scouting is also known as socout movement, its a world wide Youth movement with an aim to support young people in their physical mental and spiritual devolopemnts. so that they can play a constructive role in socity.To our scout girls, its more about standing as one in our uniform and making an equality among us.Girl scouts is open to all girls and young women with out any differnce of creed nationality what so ever.
ഞാന്‍ ഒമാനിലേക്ക് വന്ന് ഒരു പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ സ്കൌട്ട് & ഗൈഡ് ഒരു പുതിയ അനുഭവം ആയിരുന്നു. പല നല്ല കൂട്ടുകാരെയും എനിക്ക് പഴയ സഥലത്ത് നഷ്ടമായി, എന്ന് ഇപ്പോള്‍ തോന്നാറില്ല. ഇവിടെ ഈ ഗൈഡില്ക്കൂടി എനിക്ക് ധാരാളം കൂട്ടുകാരെ കിട്ടി.ഇവിടുത്തെ വിശേഷങ്ങളും രീതികളും അവര്‍ എന്നെ പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട്.
15 comments:
എന്റെ മകളുടെ ബ്ലോഗ് സംരംഭം
വളരെ നല്ല ഉദ്യമം. എല്ലാ ആശംസകളും.
എല്ലാ ആശംസകളും... സ്വാഗതം... സുസ്വഗതം.
ഇനിയും എഴുതൂ...
സ്കൌട്ട് വഴി കിട്ടിയതിനേക്കാള്‍ ഒരുപാട് സുഹൃത്തുക്കളെ ബ്ലോഗ് വഴി കിട്ടും. മോള്‍ക്ക് ബ്ലോഗിങ്ങിനു എല്ലാ ആശംസകളും. വിശേഷങ്ങള്‍ ബ്ലോഗില്‍ക്കൂടി അറിയിക്കൂ.
ശ്രീജിത്ത് പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. ഒരുപാട് നല്ല സുഹൃത്തുക്കളെ മോള്‍ക്ക് ബ്ലോഗ് വഴി കിട്ടും. എല്ലാവരും മോളുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്. ഈ ബ്ലോഗ് ലോകത്തിലേക്ക് ഊഷ്‌മളമായ സ്വാഗതം..
-അഭിലാഷ്
ഹായ് അന്നക്കുട്ടീ
എല്ലാ ആശംസകളും... സ്വാഗതം...
:)-shaf
hi
welcome
അങ്ങനെ അന്നക്കുട്ടിയും ഒരു ഗൈഡായി.
ജീവിതത്തില്‍ തനിയ്ക്കും മറ്റുളളവര്‍ക്കും ഒരു നല്ല ഗൈഡായിത്തീരട്ടെ എന്നാശംസിയ്ക്കുന്നു.
സ്കൌട്&ഗൈഡ് ഒത്തിരി നല്ല അനുഭവങ്ങള്‍ നേടിത്തരും-പുതിയ കാര്യങ്ങള്‍..പുതിയ കൂട്ടുകാര്‍..ആത്മവിശ്വാസം.ഒക്കെ..
പിന്നെ ഈ പ്രസ്ഥാനത്തെപ്പറ്റിയൊക്കെ കൂടുത്തല്‍ മനസ്സിലാക്കിയിട്ട് ബ്ലോഗില്‍ എഴുതണം..
ഞാനുമൊരു സ്കൌട്ടായിരുന്നു കേട്ടോ..പണ്ട്
ഓള്‍-ഇന്‍ഡ്യാ ജംബോറിയ്ക്കൊക്കെ പോയി ഒത്തിരി കൂട്ടുകാരെയൊക്കെ കിട്ടി..പാട്ട്..ഡാന്‍സ്...നാടകം ..ഫോറസ്റ്റ് ക്യാമ്പ്..
ഇവിടെ ലണ്ടനിലൊരു ബേഡന്‍ പവ്വല്‍ മ്യൂസിയമുണ്ട്..ഞാനൊരിയ്ക്കല്‍ പോയിരുന്നു..
അന്നക്കുട്ടിയ്ക്കറിയുമോ ഒരു കാര്യം?
സ്കൌട്&ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡന്‍ പവ്വല്‍ കുറേനാള്‍ ഇന്ഡ്യയില്‍ ഒരു പട്ടാളക്കാരനായി ജോലി ചെയ്തിരുന്നു...1800-കളില്‍..
ഇനിയും എഴുതണേ..
മോളുടെ ഈ സംരംഭം കൊള്ളാം. ഇനിയും തുടര്‍ന്നു എഴുതുക.
ആശംസകള്‍
മോള്‍ക്ക് ബ്ലോഗിങ്ങിനു എല്ലാ ആശംസകളും...
ഇപ്പറഞ്ഞ പരിപാടിക്കൊക്കെ ചേരണമെന്ന് എനിക്ക് വല്യ ആഗ്രഹമായിരുന്നു.മടി കാരണം ഒന്നും നടന്നില്ല :-(
ങ്‌ഹാ ഇനിയിപ്പോ മോള്‍ടടുത്തൂന്ന് തിയറിയെങ്കിലും പഠിച്ചെടുക്കാം അല്ലേ. വിശേഷങ്ങളൊക്കെ വിശദമായി തന്നെ പറയണം കേട്ടോ..എല്ലാ ആശംസകളും.
ഓടോ സ്വപ്നച്ചേച്ചീ മോള്‍ടെ പേര് ഹിന്ദി ശിക്ഷയാണോ മലയാളം ശിക്ഷയാണോ?? ഹിന്ദിയാണെങ്കില്‍ ഓക്കെ. മലയാളമാണെങ്കില്‍....
സ്മൈലി സ്മൈലി!!
write mOre.......
in malayalam..
all the best
അഭിപ്രായങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി.ഇനിയും ഗുയിഡിന്റെ വിശേഷങ്ങള്‍ ഇവിടെ , എഴുതാം. ഞാന്‍ അല്പം താമസിച്ചാണ് ഈ സ്കൂളീല്‍ ചേര്‍ന്നത്, അതുകൊണ്ട് ഇപ്പൊ പരീക്ഷയുടെ കളിയാ.... ഒത്തിരി പഠികാനുണ്ട്,പഴതും പുതിയതും. എങ്കിലും സമയത്തിനു ഞാന്‍ ഇവിടെ എഴുതും .
Post a Comment